Friday, August 29, 2025
24.7 C
Bengaluru

‘ബീഹാറിൽ ഒരു വീട്ടില്‍ നിന്നും 947 വോട്ടര്‍മാര്‍’: വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച്‌ രാഹുല്‍ഗാന്ധി

ബോധ്ഗയ: ബിഹാറിലെ വോട്ടർ പട്ടികയില്‍ വൻ ക്രമക്കേടെന്ന് രാഹുല്‍ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകള്‍ ഒരൊറ്റ വീട്ടുനമ്പറില്‍ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് എക്സിലൂടെ പുതിയ ആരോപണം കോണ്‍ഗ്രസ് ഉയർത്തിയത്.

ഗ്രാമത്തിലെ വീടുകള്‍ക്ക് നമ്പർ നല്‍കിയിട്ടില്ലാത്തതിനാല്‍ സാങ്കല്‍പ്പിക നമ്പർ രേഖപ്പെടുത്തിയതാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പ്രതികരിച്ചു. വീട് നമ്പർ 6 ലാണ് ഗ്രാമത്തിലെ 947 പേരും താമസിക്കുന്നതെന്നും നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുള്ള നിദാനിയെ മുഴുവൻ പട്ടിക ഒരു സാങ്കല്‍പ്പിക ഭവനമാക്കി മാറ്റിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ബൂത്ത് ലെവല്‍ ഓഫീസർ വീടുതോറും പരിശോധന നടത്തുന്നതല്ലേയെന്നും പിന്നെങ്ങിനെയാണ് യഥാർത്ഥ വീട്ടുനമ്പറുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ചോദിച്ച കോണ്‍ഗ്രസ്, ആർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നതെന്നും ചോദിച്ചു. വീട്ടുനമ്പറുകള്‍ മായ്ച്ചുകളഞ്ഞാല്‍ വ്യാജ വോട്ടും ഇരട്ട വോട്ടും മരിച്ചവരുടെ വോട്ടുകളും തള്ളുക പ്രയാസമാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

SUMMARY: ‘947 voters from one house in Bihar’: Rahul Gandhi alleges irregularities in voter list

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കുന്ദലഹള്ളി കേരള സമാജം പുസ്തകചർച്ച

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. ബെംഗളൂരു...

നടന്‍ വിശാലിന് 47ാം വയസ്സിൽ പ്രണയസാഫല്യം; നടി ധൻസികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

ചെന്നൈ: തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം...

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക്‌യാർഡിൽ തീപിടിത്തം

കോഴിക്കോട്: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോഴിക്കോട് ഫറോക്കിലുള്ള സ്റ്റോക്ക്‌യാർഡിൽ തീപിടിത്തം.നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ്...

ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം. അപകടത്തില്‍ ഇതര...

കംബോഡിയൻ നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്‌താൻ ഷിനവത്രയെ പുറത്താക്കി. കംബോഡിയൻ മുൻ ഭരണാധികാരിയുമായുള്ള...

Topics

ബിക്ലു ശിവ വധകേസ്; മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ...

പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ പദ്ധതി

ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക്...

ഓണാവധി; ബെംഗളുരുവിൽ നിന്നും കണ്ണൂരിലേക്ക് 30ന് സ്പെഷൽ ട്രെയിൻ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ...

ഇറച്ചിക്കടകൾക്ക് ഇന്ന് നിരോധനം

ബെംഗളൂരു:വിനായകചതുർഥി പ്രമാണിച്ച് ബെംഗളൂരുവില്‍ ബുധനാഴ്ച ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ബിബിഎംപി. അറവുശാലകളും...

മെട്രോ സ്റ്റേഷനിൽ കാൽവഴുതി ട്രാക്കിലേക്ക് വീണ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു....

ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ചു; 3 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍....

ബെംഗളൂരുവില്‍ നിന്നും ജിദ്ദയിലേക്കും തായ്‌ലാന്റിലേക്കും പുതിയ സര്‍വീസുമായി ആകാശ എയര്‍

ബെംഗളൂരു: ആഭ്യന്തര സര്‍വീസുകളില്‍ തിളങ്ങിയ ആകാശ എയര്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളിലേയ്ക്ക്....

ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക്‌ തെറിച്ചു വീണ് യുവതി മരിച്ചു; ഭർത്താവിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച്...

Related News

Popular Categories

You cannot copy content of this page