കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. അയൽവാസി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ശ്യാം സുന്ദറും ധനേഷും തമ്മില്‍ തർക്കങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വീടുകള്‍ അടുത്തടുത്താണ്. മൂന്ന് വര്‍ഷമായി ശ്യാം സുന്ദറിന്റെ ഭാര്യ ധനേഷിനൊപ്പമാണ് താമസിക്കുന്നത്. തര്‍ക്കത്തിന്‍റെ പ്രധാന കാരണം ഇതാണെന്നാണ് വിവരം.
തിരുവോണനാളില്‍ ധനേഷും ശ്യാം സുന്ദറും വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു. രാത്രി പതിനൊന്നരയോടെ ശ്യാം സുന്ദറിന്റെ വീട്ടിലെത്തിയ ധനേഷ് കുത്തുകയായിരുന്നു. ശ്യാം സുന്ദറിന്‍റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. കുത്തേറ്റ വിവരം ശ്യാം സുന്ദര്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചറിയിച്ചു. ആശുപത്രിയിലെത്തും മുമ്പ് ശ്യാം സുന്ദര്‍ മരിച്ചു. വെൽഡിങ് തൊഴിലാളിയാണ് മരിച്ച ശ്യാംസുന്ദർ. ധനേഷ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
SUMMARY: Youth stabbed to death in Kottarakkara; Neighbor in custody