കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കു പറന്നുയർന്ന വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. ഇൻഡിഗോ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടു മണിക്കുറിനു ശേഷം കൊച്ചിയില്‍ തിരിച്ചു ലാൻഡ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11.10നു പുറപ്പെട്ട 6ഇ-1403 ഇൻഡിഗോ വിമാനമാണ് ശനിയാഴ്ച പുലർച്ചെ 1.44 ആയപ്പോള്‍ തിരിച്ചെത്തിയത്. 180 യാത്രക്കാരും ആറു ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് എന്തു സാങ്കേതിക തകരാറാണ് സംഭവിച്ചത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല.
ഇക്കാര്യത്തില്‍ ഇൻഗിഡോ വിമാനക്കമ്പiനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുമായി പുലർച്ചെ 3.30ന് മറ്റൊരു വിമാനം അബുദാബിയിലേക്കു പുറപ്പെട്ടു. ഡ്യൂട്ടി സമയം അവസാനിച്ചതിനാല്‍ മറ്റൊരു ക്രൂ സംഘമാണ് ഈ വിമാനത്തില്‍ പോയത്.
SUMMARY: Technical fault; IndiGo flight lands back in Kochi