കാഠ്മണ്ഡു: നേപ്പാളില്‍ സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ തുടര്‍ന്ന് യുവാക്കള്‍ തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധങ്ങളില്‍പെട്ട് മരിച്ചവരുടെ എണ്ണം പതിന്നാലായി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. സർക്കാറിൻ്റെ അഴിമതി പുറത്തുവരുന്നതിനാലാണ് നിരോധനമെന്നാണ് ആരോപണം. നേപ്പാളിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പടർന്നു.
Parliament Building at New Baneshor, Kathmandu pic.twitter.com/dCeoWqS5AT
— GAURAV POKHAREL (@gauravpkh) September 8, 2025
തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രതിഷേധസമരങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. റബര്‍ ബുള്ളറ്റുകളും ടിയര്‍ഗ്യാസ് ഷെല്ലുകളുമായി പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പോലീസ് നടപടിയ്ക്കുപിന്നാലെ കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചു. പ്രതിഷേധക്കാര്‍ നിയമസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നേപ്പാളില്‍ പ്രാദേശിക സമയം രാത്രി 10 വരെ കര്‍ഫ്യൂ തുടരുമെന്ന് കാഠ്മണ്ഡു ജില്ലാ ഓഫീസിന്റെ വക്താവ് മുക്തിറാം റിജാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക്, യുട്യൂബ് ,എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
SUMMARY: Protests spread in Nepal; 16 dead, over 100 injured in clashes