ബെംഗളൂരു: കർണാടക നായർസർവീസ് സൊസൈറ്റിയുടെ കരയോഗങ്ങളിൽ സെപ്റ്റംബർ 14-ന് വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും. ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14-ന് ശ്രീകൃഷ്ണ ജന്മാഷ്ടമി വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കും. സന്തോഷനഗർ മന്നം സദനത്തിൽനിന്നു വൈകിട്ട് നാലിന് ആരംഭിച്ച് രാത്രി ഏഴു മണിയോടുകൂടി ജാലഹള്ളി ശ്രീഅയ്യപ്പൻ ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടി, പ്രസാദവിതരണം എന്നിവ ഉണ്ടാകും.
എംഎസ് നഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എച്ച്ആർബി ആർ ലേഔട്ടിലെ ഓം ശക്തി ക്ഷേത്രത്തിൽനിന്നു വൈകീട്ട് നാലു മണിക്ക് ശോഭയാത്ര പുറപ്പെട്ട് ആറു മണിയോടെ ബാനസവാടി ശ്രീഅയ്യപ്പ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
ഹലസൂരു കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ ഹലസൂരു ജോഗു പാളയ മെയിൻ റോഡിലെ കരയോഗം ഓഫീസിൽ പൂജയും ഭജനയും പ്രസാദ വിതരണവും ഉച്ച ഭക്ഷണവിതരണവും ഉണ്ടാകും.
SUMMARY: Sri Krishna Janmashtami celebration at KNSS Karayogam
SUMMARY: Sri Krishna Janmashtami celebration at KNSS Karayogam