കോട്ടയം: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ ചികിത്സക്കായി കേരളത്തിൽ. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് കെജ്രിവാള്‍ ചികിത്സക്കെത്തിയത്. പ്രമേഹത്തിനും വിട്ടുമാറാത്ത ചുമക്കുമാണ് ചികിത്സ. 10 ദിവസം കേരളത്തിൽ ചികിത്സയിൽ ഉണ്ടാകും. പൂർണമായും ചികിത്സയിലുള്ള അദ്ദേഹം മറ്റു രാഷ്ട്രീയ പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കില്ലെന്നാണ് വിവരം.
ബുധനാഴ്ച രാത്രി ഏഴോടെ കാഞ്ഞിരപ്പള്ളിയിലെത്തിയ കെജ്രിവാളിന് കേരള പോലീസ് സുരക്ഷ ഒരുക്കി. ഇന്നലെ ഉച്ച മുതല്‍ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും പോലീസ് സാന്നിധ്യമുണ്ടായിരുന്നു. 2016ല്‍ പ്രകൃതി ചികിത്സയുടെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍ ബെംഗളൂരുവില്‍ എത്തിയിരുന്നു. അസാധാരണമായി ഉയരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരമായ ചുമയും കെജ്രിവാളിനെ അലട്ടിയിരുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
SUMMARY: Arvind Kejriwal in Kerala for Ayurvedic treatment