കാസറഗോഡ്: കാസറഗോഡ് പതിനേഴുവയസുകാരിക്ക് നേരെ ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പത്താം വയസ്സില്‍ അച്ഛനാണ് ആദ്യമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
അതേസമയം പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. രണ്ടുമാസം മുൻപ് പെണ്‍കുട്ടിയെ പീഡിപ്പിച്ച നാട്ടുകാരൻ വിജയൻ പോലീസ് കസ്റ്റഡിയിലായി. കുട്ടിയുടെ അച്ഛനും അമ്മാവനുമായി പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Seventeen-year-old girl raped by father, uncle, and locals