ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.
രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം മാറ്റുരച്ച ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മൊത്തം 781 വോട്ടർമാരിൽ 767 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 452 വോട്ടുകൾ സി.പി. രാധാകൃഷ്ണന് ലഭിച്ചപ്പോൾ, ഇന്ത്യാ സഖ്യത്തിന്റെ (ഐഎൻഡിഎ) സ്ഥാനാർത്ഥിയും സുപ്രികോടതി മുൻ ജഡ്ജിയുമായ ബി. സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചു. 15 വോട്ടുകൾ അസാധുവായതായും പ്രഖ്യാപിക്കപ്പെട്ടു. 98.3 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.14 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 152 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാധാകൃഷ്ണന്റെ വിജയം. എൻഡിഎയുടെ പ്രതീക്ഷിച്ച 439 വോട്ടുകളെക്കാൾ 13 വോട്ട് കൂടുതലാണ് ലഭിച്ചത്.
SUMMARY: CP Radhakrishnan’s oath-taking tomorrow