ബെംഗളൂരു: പ്രകോപനപ്രസംഗം നടത്തിയതിന് ബിജെപി നേതാവ് സി.ടി. രവിയുടെപേരിൽ പോലീസ് കേസ്. ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കുനേരേ കല്ലേറും സംഘർഷവുമുണ്ടായ മാണ്ഡ്യയിലെ മദ്ദൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെപേരിലാണ് കേസ്. ന്യൂനപക്ഷവിഭാഗത്തെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായിരുന്നു പരാമർശങ്ങൾ. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയായിരുന്നു രവി പ്രകോപനപരമായി പ്രസംഗിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസ് ഓഫീസറുടെ പരാതിയിൽ മദ്ദൂർ പോലീസാണ് കേസെടുത്തത്.
സമൂഹത്തിലെ വിവിധ വിവഭാഗങ്ങൾതമ്മിൽ ശത്രുതവളർത്താൻ ശ്രമിക്കുന്നതിനെതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 196-ഒന്ന് വകുപ്പുൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്.
SUMMARY: Provocative speech: Case filed against BJP leader C.T. Ravi