മുംബൈ: പറക്കലിനിടെ വിമാനത്തിന്റെ ഒരു ചക്രം ഊരിപ്പോയി. തുടർന്ന്, വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാർ സുരക്ഷിതരാണ്. 75 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഗുജറാത്തിലെ കണ്ട്‌ല വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ പിൻ ചക്രങ്ങളില്‍ ഒരെണ്ണമാണ് ഊരിപോയത്.
വിമാനം പറന്നുയർന്നപ്പോള്‍ ഒരു കറുത്ത വസ്തു താഴേക്ക് വീഴുന്നത് കണ്‍ട്രോള്‍ ടവറിലെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടയർ കണ്ടെത്തിയത്. വിമാനത്തിലെ പൈലറ്റിനെ ഇക്കാര്യം അറിയിച്ചശേഷം മുംബൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിർദേശം നല്‍കി. തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.
SUMMARY: SpiceJet flight makes emergency landing at Mumbai airport after wheel falls off during takeoff