ബെംഗളൂരു: പ്രകോപന പ്രസംഗം നടത്തിയതിന് കർണാടകയിലെ മുതിർന്ന എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നലിന്റെ പേരിൽ പോലീസ് കേസെടുത്തു. ഗണേശോത്സവത്തിന്റെ ഭാഗമായിനടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കുനേരേ കല്ലേറുണ്ടായ മാണ്ഡ്യയിലെ മദ്ദൂരില്‍ സാമുദായികസംഘർഷമുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചതിനാണ് മദ്ദൂർ പോലീസ് കേസെടുത്തത്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് ബിജെപിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയും മുൻമന്ത്രിയുമാണ് ബസനഗൗഡ പാട്ടീൽ. പ്രകോപനപരമായി പ്രസംഗിച്ചതിന് മുൻപും പാട്ടീൽ കേസിൽ കുടുങ്ങിയിട്ടുണ്ട്.
SUMMARY: Provocative speech: Case filed against Karnataka MLA Yatnal

പ്രകോപന പ്രസംഗം: കർണാടക എംഎൽഎ യത്‌നലിന്റെ പേരിൽ കേസ്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories