കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍നിന്ന് താഴേക്കു ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കന്‍പെട്ടി സ്വദേശി സുമേഷ് കുമാര്‍ മോഹനന്‍ (27) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു വൈകിട്ടോടെയാണ് സംഭവം.
കെട്ടിടത്തിന്റെ ജനലിലൂടെ യുവാവ് പുറത്തേക്കു ചാടുകയായിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചികില്‍സയിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
SUMMARY: A young man died after jumping from the fifth floor of Kottayam Medical College Hospital