തിരുവനന്തപുരം: ലൈംഗികാരോപണം നേരിട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ ഇനി പ്രത്യേക ബ്ളോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശശന്റെ കത്തിശന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സ്‌പീക്കർ എ എൻ ഷംസീർ മാധ്യമങ്ങളോട് വ്യക്തമാക്കി. സഭയിൽ വരുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് രാഹുലാണ്. ഇതുവരെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞു.
നിയമസഭയുടെ 14-ാം സമ്മേളനം തിങ്കളാഴ്ചയാണ് തുടങ്ങുന്നത്. എട്ടുബില്ലുകൾ അടക്കമുള്ളവയുടെ നിയമ നിർമാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭാസമ്മേളനം ഒക്ടോബർ 10 വരെയാണ് നടക്കുക.
SUMMARY: Separate block for Mangkoota in the Assembly; Speaker’s decision based on Satheesan’s letter