കൊച്ചി: നടനും സംവിധായകനുമായ ബേസില്‍ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക്. ‘ബേസില്‍ ജോസഫ് എന്റർടൈൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കഥകള്‍ കുറച്ചുകൂടി മനോഹരമായി പറയാൻ ആഗ്രഹിക്കുന്നുവെന്ന് ബേസില്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
“സിനിമാ നിര്‍മാണം- ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഞാന്‍. ഇതെങ്ങെനെയാണ് എന്ന് പഠിച്ചുവരികയാണ്. എന്നാല്‍ ഒരു കാര്യം എനിക്കറിയാം. കഥകള്‍ പുതിയ രീതിയില്‍ കൂടുതല്‍ മികച്ചതും, ധീരവുമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മളെ എവിടേക്ക് കൊണ്ടുപോകുമെന്ന് നോക്കാം,” ബേസില്‍ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
SUMMARY: Actor Basil Joseph launches production company