തൃശൂർ: കുന്നംകുളത്ത് പോലീസിൻ്റെ ക്രൂര മർദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ ടി.എൻ പ്രതാപൻ, സന്ദീപ് വാര്യർ ഉള്‍പെടെ നിരവധി പേർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സുജിത്തിന് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കിയിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് സുജിത്തിന് സ്വര്‍ണമാല നല്‍കിയിരുന്നത്. 2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം സ്റ്റേഷനില്‍ അതിക്രൂരമായ മര്‍ദനം നേരിട്ടത്. ഇതേത്തുടര്‍ന്ന് സുജിത്തിന് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടു.
SUMMARY: Youth Congress constituency president VS Sujith gets married