ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക് വരികയായിരുന്നു ബസിനാണ് കഴിഞ്ഞദിവസം പുലർച്ചെ 5.15 ഓടെ എച്ച്എഎൽ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് തീപിടിച്ചത്. എൻജിനിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡയറക്ടർ ഡ്രൈവറും ചേർന്ന് യാത്രക്കാരെ ഉടന്‍ പുറത്തിറക്കി.
#Bus catches #fire in #Bengaluru!
Dozens of passengers had a narrow escape after a BMTC bus (KBS-Kadugodi route) caught fire near HAL bus stop in the early hours today.@timesofindia pic.twitter.com/JeD8CPcIGv
— TOI Bengaluru (@TOIBengaluru) September 15, 2025
അപകടസമയത്ത് 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ എച്ച്എഎൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: A running BMTC bus caught fire