ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട ഏച്ചൂർകോട്ടം റോഡ് പുതുശ്ശേരി പങ്കജ് വിലാസിൽ പരേതരായ എ പി ചാത്തുക്കുട്ടി നമ്പ്യാരുടെയും (രാധാബേക്കറി) പി പാർവ്വതി അമ്മയുടെയും മകൻ പി പ്രദീഷ് ബാബു (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ യശ്വന്തപുര ഗോകുലയില്‍ വെച്ചാണ് അപകടമുണ്ടായത്. മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്നു.
മൃതദേഹം രാമയ്യ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം കർണാടക മൈനോരിറ്റി കൾചറൽ സെന്റർ, മലബാർ മുസ്ലിം അസോസിയേഷൻ പ്രവര്‍ത്തകാരുടെ സഹായത്തോടെ നാട്ടിലെക്ക് കൊണ്ടുപോയി.
ഭാര്യ: സി പി ബേബി. മക്കൾ: വരുൺ ബാബു, ബേബി വർണ്ണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
SUMMARY: Malayali bakery employee dies after being hit by train