തൃശൂർ:സുരേഷ് ഗോപി അപമാനിച്ച ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂര്‍ ബാങ്ക്. തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്നും ആനന്ദവല്ലി പറഞ്ഞു. ആനന്ദവല്ലിയുടെ പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഐഎം പൊറത്തിശ്ശേരി എല്‍ സി സെക്രട്ടറി ആര്‍ എല്‍ ജീവന്‍ലാല്‍ വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോഴാണ് ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്. കഴിഞ്ഞദിവസം ഇരിങ്ങാലക്കുടിയില്‍ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ചാണ് കേന്ദ്രമന്ത്രി അപമാനിച്ചത്.
ഇരിങ്ങാലക്കുട പൊറുത്തുശ്ശേരി കണ്ടാരത്തറ മൈതാനത്ത് നടന്ന കലുങ്ക് സംവാദ പരിപാടിക്കിടെയാണ് ആനന്ദവല്ലി സുരേഷ് ഗോപിയോട് സഹായം ചോദിച്ചത്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ കലുങ്ക് സംവാദത്തിനിടെ അപമാനിതയായതില്‍ വിഷമമുണ്ടെന്ന് പൊറുത്തുശ്ശേരി സ്വദേശി ആനന്ദവല്ലി നേരത്തെ പറഞ്ഞിരുന്നു.
SUMMARY: Karuvannur Bank returns Rs. 10,000 to elderly woman insulted by Suresh Gopi