ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ പകല്‍ സമയത്ത് ഇരുവശങ്ങളിലേക്കും സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.
ട്രെയിനുകളും റദ്ദാക്കിയ തീയതികളും
ട്രെയിന്‍ നമ്പര്‍ 16539 യശ്വന്ത്പുര -മംഗളൂരു ജംഗ്ഷന്‍ പ്രതിവാര ട്രെയിന്‍ ഡിസംബര്‍ 13 വരെയും, ട്രെയിന്‍ നമ്പര്‍ 16540 മംഗളൂരു ജംഗ്ഷന്‍-യശ്വന്ത്പുര പ്രതിവാര ട്രെയിന്‍ ഡിസംബര്‍ 14 വരെയും റദ്ദാക്കും. ട്രെയിന്‍ നമ്പര്‍ 16575 യശ്വന്ത്പുര-മംഗളൂരു ജംഗ്ഷന്‍ ത്രൈ-വീക്ക് ലി ഗോമതേശ്വര എക്‌സ്പ്രസ് ഡിസംബര്‍ 14 വരെയും, ട്രെയിന്‍ നമ്പര്‍ 16576 മംഗളൂരു ജംഗ്ഷന്‍-യശ്വന്ത്പുര ത്രൈ-വീക്ക് ലി ഗോമതേശ്വര എക്‌സ്പ്രസ് ഡിസംബര്‍ 15 വരെയും റദ്ദാക്കും.
ട്രെയിന്‍ നമ്പര്‍ 16515 യശ്വന്ത്പുര -കാര്‍വാര്‍ ത്രൈ-വീക്ക്ലി ട്രെയിന്‍ ഡിസംബര്‍ 15 വരെയും, ട്രെയിന്‍ നമ്പര്‍ 16516 കാര്‍വാര്‍-യശ്വന്ത്പുര ത്രൈ-വീക്ക് ലി ട്രെയിന്‍ ഡിസംബര്‍ 16 വരെയും റദ്ദാക്കും.
SUMMARY: Railway electrification; Day trains on Mangaluru-Yeswanthpura route cancelled till December 16