ന്യൂഡല്‍ഹി: ആൻഡമാൻ കടലിൽ ഗണ്യമായ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്തെ ആഴക്കടൽ പര്യവേക്ഷണത്തിൽ വലിയ നേട്ടം കൈവരിച്ചതായി ട്വിറ്ററിലാണ് മന്ത്രിയുടെ അറിയിപ്പ്. ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ശ്രീ വിജയപുരത്താണ് വന്‍തോതില്‍ പ്രകൃതിവാതകശേഖരം കണ്ടെത്തിയതെന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. 295 മീറ്റര്‍ ജലനിരപ്പിലും 2,650 മീറ്റര്‍ ആഴത്തിലുമാണ് ഈ എണ്ണക്കിണറുകള്‍ സ്ഥിതി ചെയ്യുന്നത്.
An ocean of energy opportunities opens up in the Andaman Sea!
Very happy to report the occurrence of natural gas in Sri Vijayapuram 2 well at a distance of 9.20 NM (17 km) from the shoreline on the east coast of the Andaman Islands at a water depth of 295 meters and target depth… pic.twitter.com/4VDeGtt8bt— Hardeep Singh Puri (@HardeepSPuri) September 26, 2025
2,212-നും 2,250 മീറ്ററിനും ഇടയിലുള്ള പ്രാഥമിക ഉത്പാദന പരിശോധനയില്‍ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായും ഇടവിട്ടുള്ള ജ്വാലകള്‍ ദൃശ്യമായതായും പുരി പോസ്റ്റില്‍ വിശദീകരിച്ചു. വാതക സാമ്പിളുകള്‍ കാക്കിനഡയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ അതില്‍ 87 ശതമാനം മീഥേന്‍ ആണെന്ന് കണ്ടെത്തി. ഗ്യാസ് പൂളിന്റെ വലുപ്പവും കണ്ടെത്തലിന്റെ വാണിജ്യപരമായ സാധ്യതയും വരും മാസങ്ങളിൽ പരിശോധിക്കപ്പെടും. അദ്ദേഹം പറഞ്ഞു.
ആന്‍ഡമാന്‍ തടത്തിൽ ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം ദീർഘകാലത്തെ സംശയമാണ്. വടക്ക് മ്യാൻമർ മുതൽ തെക്ക് ഇന്തോനേഷ്യ വരെയുള്ള ഈ മേഖലയിലെ മുഴുവൻ പ്രദേശങ്ങളിലെയും പരിശോധന പ്രതീക്ഷ ഉയർത്തിയിരുന്നു.
ആഭ്യന്തര ആവശ്യത്തിന്റെ 85 ശതമാനം ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആയതിനാല്‍, പ്രാവര്‍ത്തികമാവുകയാണെങ്കില്‍ ഈ പദ്ധതി ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കും. ആന്‍ഡമാന്‍ തടത്തിലെ ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യം വലിയൊരു ചുവടുവെപ്പാണെന്നും പുരി പോസ്റ്റില്‍ കുറിച്ചു. സര്‍ക്കാരിന്റെ ആഴക്കടല്‍ ദൗത്യവുമായി പുതിയ കണ്ടെത്തല്‍ യോജിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നിലധികം ആഴക്കടല്‍ കിണറുകളിലൂടെ ഓഫ്ഷോര്‍ ഹൈഡ്രോ കാര്‍ബണ്‍ ശേഖരം പര്യവേക്ഷണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Huge reserves of natural gas have been discovered in the Andaman Sea; A country with hope