ബെംഗളൂരു: ബെംഗളൂരുവിനും മുംബൈക്കുമിടയിൽ പുതിയ സൂപ്പർഫാസ്റ്റ് ട്രെയിനിന് കേന്ദ്ര റെയിൽവേമന്ത്രാലയം അംഗീകാരം നൽകിയതായി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവില്‍ രണ്ട് നഗരത്തെയും ബന്ധിപ്പിച്ച് ഉദ്യാൻ എക്സ്‌പ്രസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാമ്പത്തികകേന്ദ്രങ്ങളാണ് ബെംഗളൂരുവും മുംബൈയും. ഉദ്യാന് സ്റ്റോപ്പുകള്‍ കൂടുതല്‍ ഉള്ളതും സമയം കൂടുതല്‍ എടുക്കുന്നതുകൊണ്ട് ഈ റൂട്ടില്‍ സൂപ്പർഫാസ്റ്റ് ട്രെയിൻ വേണമെന്ന് ബെംഗളൂരുവിലെയും മുംബൈയിലെയും ജനങ്ങള്‍ ഏറെക്കാലമായി ആവശ്യപ്പെടുകയാണ്.
SUMMARY: Bengaluru-Mumbai Superfast train soon