കണ്ണൂർ: പിഎസ്‍സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി നടത്തിയ കേസില്‍ പിടിയിലായ പെരളശ്ശേരി സ്വദേശി എൻ.പി.മുഹമ്മദ് സഹദിന്റെ (25) സുഹൃത്തും പിടിയില്‍. പെരളശ്ശേരി ചെറുമാവിലായി സ്വദേശിയെയാണ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് വിവരം.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് സഹദിന്റെ സുഹൃത്തിനെ പിടികൂടിയത്. ശനിയാഴ്ച സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ പിഎസ്‍സി വിജിലൻസ് സംഘത്തെക്കണ്ട് പയ്യാമ്പലം ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാഹാളില്‍ നിന്ന് ഇറങ്ങിയോടിയ സഹദിനെ കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
SUMMARY: High-tech cheating in PSC exam: One more person arrested