ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷത്തോടനുബന്ധിച്ച് കായിക മേള സംഘടിപ്പിച്ചു .
ലിംഗരാജപുരം ജ്യോതി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മേള അർജുന അവാർഡ് ജേതാവ് ജോൺസൻ വി ഉദ്ഘാടനം ചെയ്തു. സോൺചെയർമാൻ വിനു ജി അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ മുഖ്യാഥിതി ആയി. സോൺ കൺവീനർ രാജീവൻ, ഓണാഘോഷകൺവീനർ രതീഷ് നമ്പ്യാർ, സ്പോർട്സ് കൺവീനർ സുജിത്, പീ കെ രഘു, സജി പുലിക്കോട്ടിൽ, ഷാജു പീ കെ, രഘു ടീ ടി, വിനോദ്, രജീഷ്, വിവേക്, സുനിൽ ബാലകൃഷ്ണൻ,സലി കുമാർ, സുനിൽ, വനിതാ വിഭാഗം ചെയർപേർസൺ അനു അനിൽ, ദിവ്യാ രജീഷ്, ഗീത രാജീവൻ, സുജ എന്നിവർ നേതൃത്വം നൽകി.
വിവിധ വിഭാഗങ്ങളിൽ ആയി ഓട്ടമത്സരം, ഷോട്ട് പുട്, കസാരകളി, വടം വലി മത്സരം തുടങ്ങിയവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
SUMMARY: Kerala Samajam East Zone Sports Meet
SUMMARY: Kerala Samajam East Zone Sports Meet