ന്യൂഡൽഹി: ഇന്ത്യൻ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 71 ഒഴിവുകളിലേക്കാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ എന്നിങ്ങനെ ബാങ്കിന്റെ വിവിധ വകുപ്പുകളിലെ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബിഇ/ബിടെക്, എംസിഎ, എംബിഎ, സിഎ, സിഎഫ്‌എ എന്നിങ്ങനെ ഏതെങ്കിലും സ്ട്രീമില്‍ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ചീഫ് മാനേജർക്ക് 10 വർഷവും സീനിയർ മാനേജർക്ക് 5 വർഷവും മാനേജർക്ക് 3 വർഷവും തൊഴില്‍ പരിചയം വേണം. ഒക്ടോബർ 13 വരെ indianbank.bank.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
1000 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്‌ടി, പിഡബ്ല്യൂബിഡി വിഭാഗത്തിന് 175 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുക. 30 വയസിനും 40 വയസിനും ഇടയില്‍ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് ശേഷമാണ് നിയമനം നടത്തുക.
SUMMARY: Opportunity to become an officer in Indian Bank; Apply now