Saturday, October 4, 2025
21.5 C
Bengaluru

‘ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’; ട്രംപിന്റെ പദ്ധതിയിലെ ഉപാധികൾ ഭാഗികമായി അംഗീകരിച്ച്‌ ഹമാസ്‌

ഗാസ: ബന്ദികളാക്കിയ എല്ലാ ഇസ്രയേലി പൗരന്മാരെയും വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ഹമാസ്. ടെലിഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. മറ്റ്‌ നിർദേശങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും അവർ വ്യക്തമാക്കി.

ഞായറാഴ്‌ച വൈകുന്നേരത്തിനുള്ളിൽ തീരുമാനം അറിയിക്കമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതിന്‌ പിന്നാലെയാണ്‌ ഹമാസിന്റെ പ്രതികരണം. പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുന്നതിന്‌ പകരമായി ബന്ദികളെ വിട്ടയക്കാനും രാഷ്ട്രീയമായി സ്വതന്ത്രമായ ഒരു പലസ്തീൻ സംവിധാനത്തിന്‌ അധികാരം കൈമാറുന്നതിനും തയാറാണെന്നാണ്‌ നിലപാട്‌.

ഗാസയിൽ നിന്ന് ഹമാസ് വിട്ടുപോകണമെന്നും, ഗാസ ഭരണത്തിൽ ഹമാസിന് പങ്കുണ്ടാകില്ലെന്നതുമടക്കം നിരവധി നിർദ്ദേശങ്ങൾ ട്രംപും നെതന്യാഹുവും തയ്യാറാക്കിയ സമാധാന പദ്ധതിയിലുണ്ട്. സമാധാന ഉടമ്പടി അംഗീകരിക്കാൻ ഹമാസിന് അവസാന അവസരം നൽകുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഗാസ മുനന്പിന്റെയും പലസ്‌തീൻ ജനതയുടെയും ഭാവി നിർണയിക്കുന്ന നിർദേശങ്ങൾ പലസ്തീൻ ജനതയുടെ അവകാശങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളും പാലിച്ചുകൊണ്ടുള്ളതാവണമെന്നും ഹമാസ്‌ ആവശ്യപ്പെട്ടു. ഭാഗികമായി പദ്ധതി അംഗീകരിക്കാമെന്ന ഹമാസിന്റെ നിർദേശത്തോട്‌ യുഎസും ഇസ്രയേലും പ്രതികരിച്ചിട്ടില്ല.
SUMMARY; ‘Let’s release the prisoners, hand over the reins’; Hamas partially accepts the conditions of Trump’s plan

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആലുവയില്‍ 3 വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞ സംഭവം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് എളമ്പുലാശേരി പൊൻപിലാവിൽ വീട്ടിൽ സോമദാസ് നായർ (52) ബെംഗളൂരുവില്‍...

‘തനിക്ക് തന്നത് ചെമ്പ് പാളികള്‍, മുമ്പ് സ്വര്‍ണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ല’; ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തനിക്കെതിരേ ഉയരുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

ആ ഭാ​ഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്നറിയാം...

Topics

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു....

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ...

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു...

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച...

ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് ബിഎംടിസിയുടെ പുതിയ സർവീസ്

ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ...

Related News

Popular Categories

You cannot copy content of this page