ബെംഗളൂരു: ഒരു മാസത്തിലേറെ നീണ്ടുനിന്ന കേരളസമാജം ദൂരവാണിനഗറിന്റെ ഓണാഘോഷപരിപാടികൾക്ക് സമാപനം. പൊതുസമ്മേളനത്തില്‍ ബി.എ. ബസവരാജ് എംഎൽഎ, കന്നഡ ചലച്ചിത്രതാരവും അധ്യാപികയുമായ പ്രൊഫ. ലക്ഷ്മി ചന്ദ്രശേഖർ, കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ, കവി വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളായി.
വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മെറിറ്റ് അവാർഡുകളും സമ്മാനിച്ചു. മുൻ ഭാരവാഹികളും, സോണൽ സെക്രട്ടറിമാരും മത്സര
വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, സ്റ്റാർ സിംഗർ താരം ബൽറാം, റിതുരാജ്, ബാസിൽ, ദേവപ്രിയ വയലിൻ ആർട്ടിസ്റ്റ് വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മെഗാ ഗാനമേളയോടെ 2025 ലെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.
SUMMARY: Kerala Samajam Dooravani Nagar Onam celebrations conclude