കാസറഗോഡ്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികള്‍ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാക്കാൻ അനുവദിക്കാതെ സ്കൂള്‍ കലോത്സവം നിർത്തിവെച്ചു. കാസറഗോഡ് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്.
വിദ്യാർഥികള്‍ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാകും മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നില്‍ കൊണ്ടുവരുന്നതുമാണ് മൈമില്‍ അവതരിപ്പിക്കാൻ ശ്രമിച്ചതെന്ന് സ്കൂള്‍ വിദ്യാർഥികള്‍ പറഞ്ഞു.
മൈം നിർത്തിവെച്ചതില്‍ എംഎസ്‌എഫ് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് ഇന്ന് കുമ്പള ഹയർ സെക്കന്ററി സ്കൂളിലേക്ക് എംഎസ്‌എഫ് മാർച്ച് നടത്തി. സംഭവത്തെത്തുടർന്ന് ഇന്ന് നടത്തേണ്ടിയിരുന്ന കലോത്സവ പരിപാടികള്‍ നിർത്തിവെച്ചതായും വിദ്യാർഥികള്‍ അറിയിച്ചു.
SUMMARY: Mime show in school expressing solidarity with Palestine; Kasaragod school festival cancelled