തിരുവനന്തപുരം: 49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്‌കാരം. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
വയലാർ രാമവർമയുടെ ചരമദിനമായ ഒക്‌ടോബർ 27നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. അംഗീകാരത്തില്‍ വലിയ സന്തോഷമുണ്ടെന്ന് ഇ സന്തോഷ് കുമാർ പ്രതികരിച്ചു.
SUMMARY: Vayalar Award; E. Santosh Kumar receives the award