ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ചു സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. കവിയും, നോവലിസ്റ്റും, പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ “നവസാഹിത്യവും പുതുകാലവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
കാലവും ഭാഷയും, സംസ്കാരവും സാമൂഹ്യാവസ്ഥയും മാറിയതുപോലെ സാഹിത്യവും ഭാവുകത്വപരിണാമത്തിനു വിധേയമായിട്ടുണ്ട്. പ്രാദേശികതയും, സൂക്ഷ്മ യാഥാർഥ്യങ്ങളും, ചരിത്രവും, മിത്തും, ഓർമ്മകളും സമകാലിക സാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്നു. മലയാളത്തിൽ പിറന്നുവീഴുന്ന ഓരോ സാഹിത്യ സൃഷ്ടിയിലും ചരിത്രത്തിനു ബദലായി മനുഷ്യന്റെ ജീവിത സങ്കീർണ്ണതകളിലെ സ്വകാര്യതകളാണ് രൂപപരിണാമത്തിനു വിധേയമായ സമകാലിക സാഹിത്യശാഖകൾ കൈകാര്യം ചെയ്യുന്ന വിഷയഭൂമിക എന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
സൊസൈറ്റി പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു.
ടി. എം. ശ്രീധരൻ ചർച്ച ഉദ്‌ഘാടനം ചെയ്തു. ആർ. വി. ആചാരി, കെ ആർ കിഷോർ, ശാന്തകുമാർ എലപ്പുള്ളി, ബിന്ദു സജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ജി. ജോയ് സ്വാഗതവും ട്രഷറർ വി. സി. കേശവ മേനോൻ നന്ദിയും പറഞ്ഞു.
SUMMARY: Deccan Cultural Society Literary Evening