കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. ഞായറാഴ്ച്ച നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പോളണ്ടുമായി അതിർത്തി പങ്കിടുന്ന ല്വിവ് പ്രവിശ്യയുടെ പടിഞ്ഞാറേ ഭാഗത്താണ് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു ഇൻഡസ്ട്രിയൽ പാർക്കും കത്തി നശിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളും അപകടങ്ങളും അനിയന്ത്രിതമായ സാഹചര്യത്തില്‍ ല്വിവിലെ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ മേയര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിനായി റഷ്യന്‍ സൈന്യം 50-ലധികം മിസൈലുകളും 500 ഡ്രോണുകളും ഉപയോഗിച്ചതായി പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
എന്നാല്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ റഷ്യ തയ്യാറായില്ല. ഇന്നലെ (ശനിയാഴ്ച്ച) യുക്രെയിനിലെ പാസഞ്ചര്‍ ട്രെയിനിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് ഇന്നും റഷ്യ യുക്രെയിനില്‍ ആക്രമണം നടത്തിയിരിക്കുന്നത്. ശനിയാഴ്ചയിലെ വ്യോമാക്രമണത്തില്‍ മുപ്പതോളം യാത്രക്കാര്‍ക്ക് പരുക്കേറ്റതായി പ്രദേശിക ഗവര്‍ണര്‍ ഒലെ ഹ്രിഹൊറോവ് പറഞ്ഞിരുന്നു.
SUMMARY: Russian attack in Ukraine again; five killed