മൈസൂരു: രാത്രി വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം പാചകം ചെയ്ത് വെക്കാത്തതിന് അമ്മയെ മകന്‍ തലക്കടിച്ച് കൊന്നു. ഹാസന്‍ ജില്ലയിലെ ആലൂര്‍ താലൂക്കിലെ ചന്തപുര ഗ്രാമത്തിലാണ് സംഭവം. പ്രേമ (45) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ സന്തോഷിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ സന്തോഷ് ഭക്ഷണം ആവശ്യപ്പെട്ട് അമ്മയോട് വഴക്കുണ്ടാക്കി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴുവെടുത്ത് പ്രേമയുടെ തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
SUMMARY: A son hacked his mother to death for not cooking food when she returned home at night