ബെംഗളൂരു: മൈസൂരു ജംബു സവാരിയില്‍ പങ്കെടുത്ത ആനകള്‍ കാട്ടിലെ വിവിധ ക്യാമ്പുകളിലേക്ക് മടങ്ങി. ദസറയ്ക്ക് ശേഷംഒരു ദിവസം കൊട്ടാരവളപ്പിലെ ക്യാമ്പില്‍ വിശ്രമിച്ച് ശനിയാഴ്ചയാണ് അവരവരുടെ വന ക്യാമ്പുകളിലേക്ക് പുറപ്പെട്ടത്.
ധനഞ്ജയ, ഗോപി, ഏകലവ്യ, സുഗ്രീവ, ശ്രീകാന്ത, ഹേമാവതി, ഭീമ, മഹേന്ദ്ര, കാഞ്ചന, പ്രശാന്ത, ശ്രീകണ്ഠ, കാവേരി, ലക്ഷ്മി എന്നിവരാണ് ജംബുസവാരിയില്‍ പങ്കെടുത്ത മറ്റ് ആനകള്‍. അഞ്ച് കിലോമീറ്ററായിരുന്നു ഘോഷയാത്ര. ഈ വര്‍ഷം ഘോഷയാത്രയില്‍ കൂടുതല്‍ ആനകള്‍ പങ്കാളികളായി. ഗജവീരനായ അഭിമന്യുവായിരുന്നു ജംബു സവാരിയില്‍ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവുമായുള്ള സ്വര്‍ണ സിംഹാസനം വഹിച്ചത്.
കഴിഞ്ഞ വര്‍ഷം ഘോഷയാത്രയില്‍ 11 ആനകള്‍ മാത്രമേ പങ്കെടുത്തുള്ളു. ഘോഷയാത്രയിലുടനീളം ആനകള്‍ ശാന്തതയും സംയമനവും പാലിച്ചു. പോലീസും ജില്ലാ ഭരണകൂടവും ഘോഷയാത്രയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നു. ജനക്കൂട്ടത്തെ നന്നായി നിയന്ത്രിച്ചു. അഭിമന്യുവിന്റെ അടുത്തേക്ക് ആളുകള്‍ ഫോട്ടോ എടുക്കാനെത്തുന്നത് പോലീസ് ഇടപെട്ട് ഒഴിവാക്കിയിരുന്നു.
SUMMARY: Dussehra elephants return to camps in the forest