കോഴിക്കോട്: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി. ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ നിറയെ പുഴുക്കളുണ്ടായിരുന്നെന്ന് യാത്രക്കാരി. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരതിലാണ് കഴിഞ്ഞ രണ്ടാം തീയതി ഉച്ചയ്ക്കു നല്‍കിയ ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത്.
മംഗളൂരു സ്വദേശിനിയായ സൗമിനിയാണു പരിപ്പു കറിയില്‍ നിറയെ പുഴുക്കളായിരുന്നെന്ന് പരാതിപ്പെട്ടത്. തൃശൂരില്‍ നിന്നാണു സൗമിനിയും 3 കുടുംബാംഗങ്ങളും വന്ദേഭാരതില്‍ കയറിയത്. മറ്റു യാത്രക്കാർക്കു വിതരണം ചെയ്ത ഭക്ഷണത്തിലും പുഴു ഉണ്ടായിരുന്നുവെന്നും സൗമിനി പറഞ്ഞു.
മുമ്പും ട്രൈനിലെ ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയ വാർത്ത ഉണ്ടായതിനാല്‍ ഭക്ഷണം ശ്രദ്ധിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന മക്കളോട് പറഞ്ഞിരുന്നതായും സൗമിനി പറഞ്ഞു. ഭക്ഷണത്തില്‍ പുഴുവുള്ള കാര്യം മറ്റു യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാരോട് പരാതി അറിയിച്ചതായും പറഞ്ഞു.
ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യുന്നതും, പാക്കിംഗും വൃത്തിഹീനമായ രീതിയിലാണെന്ന് സ്ഥിരം പരാതിയുണ്ട്. ഐആർസിടിസിയില്‍ പരാതി നല്‍കിയതിനെ തുടർന്ന് ഭക്ഷണത്തിന്റെ തുക തിരികെ ലഭിച്ചതായും തുടർ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും സൗമിനി പറഞ്ഞു.
SUMMARY: Passenger complains about worms in food on Vande Bharat Express train