ജയ്പൂരില്‍ ആശുപത്രി ഐസിയുവില്‍ തീപ്പിടുത്തം; 8 രോഗികൾക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വാര്‍ഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ എട്ട് രോഗികള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ച രോഗികളില്‍ മൂന്ന് പേര്‍ സ്ത്രീകളും അഞ്ച് പേര്‍ പുരുഷന്മാരുമാണ്‌.

ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതായും ഇത് വേഗത്തില്‍ പടരുകയും വിഷ പുക ഉയരുകയും ചെയ്തതായി എസ്എംഎസ് ആശുപത്രി ട്രോമ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ. അനുരാഗ് ധാക്കദ് പറഞ്ഞു

ട്രോമ സെന്ററില്‍ രണ്ടാം നിലയില്‍ രണ്ട് ഐസിയുകളിലായി 24 രോഗികളുണ്ടായിരുന്നു. ട്രോമ ഐസിയുവില്‍ 11 പേരും സെമി-ഐസിയുവില്‍ 13 പേരും. ട്രോമ ഐസിയുവിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചു തീപടര്‍ന്നതെന്ന് ഡോ. അനുരാഗ് ധാക്കദ് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, പാർലമെന്ററി കാര്യ മന്ത്രി ജോഗറാം പട്ടേൽ, ആഭ്യന്തര സഹമന്ത്രി ജവഹർ സിംഗ് ബേധാം എന്നിവർ ട്രോമ സെന്റർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തമുണ്ടായപ്പോൾ ജീവനക്കാർ ഓടി രക്ഷപ്പെട്ടുവെന്ന് പട്ടേലും ബെധാമും ആശുപത്രിയിലെത്തിയപ്പോൾ രോഗികളുടെ ബന്ധുക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Fire breaks out in Jaipur hospital ICU; 8 patients die

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

മാലിന്യ നിർമാർജനം ശക്തമാക്കാൻ ബെംഗളൂരു; പ്രതിദിന ശേഷി 9,000 ടണ്ണായി ഉയർത്തുന്നു

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ...

5–6 കിലോമീറ്റർ യാത്രയ്ക്ക് രണ്ട് മണിക്കൂറിലധികം; വൈറ്റ്‌ഫീൽഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡ്–വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെയും...

നീലസാന്ദ്ര യൂണിറ്റ് എസ്കെഎസ്എസ്എഫിന് പുതിയ നേതൃത്വം

ബെംഗളൂരു: എസ്കെഎസ്എസ്എഫ് ബെംഗളൂരു കമ്മിറ്റിക്ക് കീഴിൽ ബെംഗളൂരു സൗത്തിലും നോർത്തിലുമായി യൂണിറ്റ്...

മതിയായ വൈദ്യുതി ലഭിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന്...

വടകര ലഹരിക്കേസ്; കീർത്തനയ്ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണെന്ന്...

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ വാർഷികം 

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ-ഡി.ബി.ടി.എയുടെ അഞ്ചാം വാർഷികവും ഡി.ബി.ടി.എ. പരിഭാഷാ...

Related Articles

Popular Categories