ബെംഗളൂരു: റോഡരികിലെ മരകൊമ്പ് പൊട്ടി തലയില്‍ വീണ് യുവതി മരിച്ചു. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഹെസറഘട്ട റോഡില്‍ സോളദേവനഹള്ളി പോലീസ് സ്റ്റേഷന് സമീപമാണ് അപകടം.ഹെബ്ബാള്‍ സ്വദേശിനി കീര്‍ത്തന (23) ആണ് മരിച്ചത്. പരിക്കേറ്റ ഭാസ്‌കര്‍ എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആചാര്യ കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീര്‍ത്തന തന്റെ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഈ സമയം മരകൊമ്പ് പൊട്ടി ബൈക്ക് യാത്രികരുടെ മേല്‍ വീണു. കീര്‍ത്തന സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്ത് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം, അതുവഴി കടന്നുപോയ മറ്റൊരു ബൈക്ക് യാത്രികനായ ഭാസ്‌കറിന് ഗുരുതരമായി പരുക്കേറ്റു.
SUMMARY: Woman dies after tree branch falls on her head; one injured