ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. യൂബർ ഓട്ടോ ബുക്ക് ചെയ്ത യുവതിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിച്ച ഡ്രൈവർ, മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്തു. തെരുവുനായ ശല്യം ഉണ്ടെന്നും ബുക്ക് ചെയ്ത ലൊക്കേഷനില്‍ തന്നെ എത്തിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്രൈവര്‍ പാതിവഴിയില്‍ ഇറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു.
കാർ പോകുന്ന സ്ഥലമായിട്ടും വാഹനം തിരിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് യുവതിയോട് ഓട്ടോ ഡ്രൈര്‍ തട്ടിക്കയറിയതായും മുഖത്തടിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ആരോട് പരാതി പറഞ്ഞാലും പ്രശ്നമില്ലെന്നാണ് ഓട്ടോ ഡ്രൈവർ മറുപടി നൽകിയത്.
പ്രതിഷേധിച്ചപ്പോൾ യുവതിയെ കയറ്റി ഓട്ടോയുമായി തിരികെ പോകാനും ശ്രമം ഉണ്ടായി. KA 41 C 2777 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അതിക്രമം കാണിച്ചത്. വിഡിയോ യുവതി എക്സിൽ പോസ്റ്റ് ചെയ്‌തു. യൂബറിന് പരാതി നൽകുമെന്നും യുവതി പറഞ്ഞു. ബെംഗളൂരുവിൽ എപ്പോഴും നടക്കുന്ന സംഭമാണിതെന്നും യൂബര്‍ ഓട്ടോ ബുക്ക് ചെയ്യുപ്പോള്‍ പലപ്പോഴും ഈ പ്രശ്നം നേരിടാറുണ്ടെന്നും യുവതി പറഞ്ഞു.
Bengaluru
A night ride in Bengaluru turned unsafe when an Uber auto driver allegedly tried to hit a woman after refusing to drop her at the right location.#BengaluruIncident#UberAuto#WomenSafety#BangaloreNews#Uber pic.twitter.com/HJnr1vnLgF
— Bharatwide News Network (@BharatwideNews) October 6, 2025
SUMMARY: Auto driver assaults Malayali woman in Bengaluru after trying to drop her off on the road at night; threatens to slap her in the face