ബെംഗളൂരു: ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച ‘സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി’ (ഗുഡ്‌ന്യൂസ് വാരിക) എന്നതാണ് മികച്ച ലേഖനം. വയനാട് ഉരുള്‍ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗ്രേസ് സന്ദീപ് തയ്യാറാക്കിയ ‘ഉള്ളുടച്ചുരുള്‍’ (ഗുഡ്‌ന്യൂസ് വാരിക) മികച്ച ഫീച്ചറായും തിരഞ്ഞെടുക്കപ്പെട്ടു. ഡോ.എം സ്റ്റീഫന്‍, ഡോ. സിനി ജോയ്‌സ് മാത്യു, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.
എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ചാക്കോ തോമസ് നാല് പതിറ്റാണ്ടിലേറെയായി പത്ര പ്രവര്‍ത്തനരംഗത്ത് സജീവമാണ്.
ബെംഗളൂരു കേന്ദ്രമായുള്ള പെന്തെക്കോസ്തു പത്ര പ്രവര്‍ത്തകരുടെ സംഘടനയായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡണ്ടായ ചാക്കോ കെ. തോമസ് ഗുഡ്ന്യൂസിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്ററും ഗുഡ്‌ന്യൂസ് കര്‍ണ്ണാടക സ്റ്റേറ്റ് കോര്‍ഡിനേറ്ററുമാണ്. ഭാര്യ: സ്മിത ചാക്കോ ലക്ചറര്‍, (സെന്റ് ജോസഫ് പി. യു കോളേജ് ബാംഗ്ലൂര്‍).
മകള്‍: സ്‌നേഹ കെ ചാക്കോ ( അദ്ധ്യാപിക).
ഒക്ടോബര്‍ 11ന് പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ മീഡിയ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി ജി മാത്യൂസ്, ജനറല്‍ സെക്രട്ടറി ഷിബു മുള്ളം കാട്ടില്‍ എന്നിവര്‍ അറിയിച്ചു.
SUMMARY: Global Media Literary Award to Chacko K. Thomas and Grace Sandeep