ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ് ചാക്കോ കെ തോമസിനും ഗ്രേസ് സന്ദീപിനും

ബെംഗളൂരു: ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച ‘സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി’ (ഗുഡ്‌ന്യൂസ് വാരിക) എന്നതാണ് മികച്ച ലേഖനം. വയനാട് ഉരുള്‍ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗ്രേസ് സന്ദീപ് തയ്യാറാക്കിയ ‘ഉള്ളുടച്ചുരുള്‍’ (ഗുഡ്‌ന്യൂസ് വാരിക) മികച്ച ഫീച്ചറായും തിരഞ്ഞെടുക്കപ്പെട്ടു. ഡോ.എം സ്റ്റീഫന്‍, ഡോ. സിനി ജോയ്‌സ് മാത്യു, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.

എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ചാക്കോ തോമസ് നാല് പതിറ്റാണ്ടിലേറെയായി പത്ര പ്രവര്‍ത്തനരംഗത്ത് സജീവമാണ്.
ബെംഗളൂരു കേന്ദ്രമായുള്ള പെന്തെക്കോസ്തു പത്ര പ്രവര്‍ത്തകരുടെ സംഘടനയായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡണ്ടായ ചാക്കോ കെ. തോമസ് ഗുഡ്ന്യൂസിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്ററും ഗുഡ്‌ന്യൂസ് കര്‍ണ്ണാടക സ്റ്റേറ്റ് കോര്‍ഡിനേറ്ററുമാണ്. ഭാര്യ: സ്മിത ചാക്കോ ലക്ചറര്‍, (സെന്റ് ജോസഫ് പി. യു കോളേജ് ബാംഗ്ലൂര്‍).
മകള്‍: സ്‌നേഹ കെ ചാക്കോ ( അദ്ധ്യാപിക).

ഒക്ടോബര്‍ 11ന് പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ മീഡിയ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി ജി മാത്യൂസ്, ജനറല്‍ സെക്രട്ടറി ഷിബു മുള്ളം കാട്ടില്‍ എന്നിവര്‍ അറിയിച്ചു.
SUMMARY: Global Media Literary Award to Chacko K. Thomas and Grace Sandeep

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories