കൊച്ചി: ഓപ്പറേഷൻ നുംഖോറിന് പിന്നാലെ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്സ്മെൻഡ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്റെ വീട്ടിലെത്തിയത്. മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്. ഇവിടെയാണ് പരിശോധന നടക്കുന്നത്. പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.
നേരത്തെ ഭൂട്ടാന്‍ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചെന്ന് കണ്ടെത്തി, കസ്റ്റംസ് നടന്മാരായ ദുൽഖറിൻറെയും പൃഥ്വിരാജിൻറെയും വീട്ടിൽ പരിശോധന നടത്തിയിരുന്നു.
അതേസമയം ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടൻ ദുൽഖർ സൽമാന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. വാഹനം കിട്ടാൻ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർക്ക് ദുൽഖർ അപേക്ഷ നൽകണം. അപേക്ഷ പരിഗണിച്ച് ദുൽഖറിന് ഉപാധികളോടെ വാഹനം വിട്ടുനൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു അപേക്ഷ തള്ളിയാൽ കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും കോടതി സിംഗിൾബെഞ്ച് വ്യക്തമാക്കി. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിസ്‌കവറി ജീപ്പ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
SUMMARY: ED raids Dulquer and Prithviraj’s houses