മുംബൈ: ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കും. അതേസമയം റിയാദിലേക്കും കുവൈറ്റിലേക്കും ഉള്ള സര്‍വീസുകള്‍ 27 മുതല്‍ ആരംഭിക്കും.
എയര്‍ലൈനിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് പ്രധാന ബുക്കിംഗ് ചാനലുകള്‍ എന്നിവയിലൂടെ ടിക്കറ്റുകള്‍ ലഭ്യമാണ്. ബെംഗളൂരു-റിയാദ് നിരക്കുകള്‍ 13,500, ബെംഗളൂരു-ജിദ്ദ 19,500, ബെംഗളൂരു-കുവൈത്ത് 13,600 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
പ്രവാസികള്‍, ബിസിനസ്സ് യാത്രക്കാര്‍, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഈ റൂട്ടുകള്‍ പ്രയോജനപ്പെടും. ഉംറയ്ക്ക് പോകുന്ന തീര്‍ഥാടകര്‍ക്കും ജിദ്ദ സര്‍വീസ് സൗകര്യപ്രദമായ പ്രവേശനം നല്‍കും. കുവൈറ്റിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനും സൗദി അറേബ്യയുടെ സാംസ്‌കാരിക, പൈതൃക ആകര്‍ഷണങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാരെ പിന്തുണയ്ക്കുന്നതിനുമാണ് പുതിയ കണക്ഷനുകള്‍ ലക്ഷ്യമിടുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
SUMMARY: Air India Express to launch direct flights from Bengaluru to Jeddah, Riyadh and Kuwait