തൃശൂർ: ദേശീയ പാത തൃശൂർ ആമ്പല്ലൂരില്‍ സ്കൂട്ടർ അപകടത്തില്‍ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് ജോഷിയുടെ ഭാര്യ സിജിയാണ് മരിച്ചത്. 45 വയസായിരുന്നു. ഭർത്താവിനോടൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയും പുറകിലിരുന്ന് യാത്ര ചെയ്തിരുന്ന സിജി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ച് വീണ സിജിയുടെ തലയില്‍ സ്വകാര്യ ബസിൻ്റെ പിൻചക്രം ഇടിക്കുകയായിരുന്നു. ബസ് പുറകിലേക്ക് എടുത്താണ് സിജിയെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ സിജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൈക്കാട്ടുശ്ശേരിയിലെ ഒരു ആയുർവേദ കമ്പനിയില്‍ താത്കാലിക ജീവനക്കാരിയായിരുന്നു സിജി.
SUMMARY: Woman dies after scooter she was riding with husband goes out of control and overturns