ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ബസിനടിയിലേക്ക് വീണ യുവതി മരിച്ചു

തൃശൂർ: ദേശീയ പാത തൃശൂർ ആമ്പല്ലൂരില്‍ സ്കൂട്ടർ അപകടത്തില്‍ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് ജോഷിയുടെ ഭാര്യ സിജിയാണ് മരിച്ചത്. 45 വയസായിരുന്നു. ഭർത്താവിനോടൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയും പുറകിലിരുന്ന് യാത്ര ചെയ്തിരുന്ന സിജി റോഡിലേക്ക് തലയിടിച്ച്‌ വീഴുകയായിരുന്നു.

നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ച്‌ വീണ സിജിയുടെ തലയില്‍ സ്വകാര്യ ബസിൻ്റെ പിൻചക്രം ഇടിക്കുകയായിരുന്നു. ബസ് പുറകിലേക്ക് എടുത്താണ് സിജിയെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ സിജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൈക്കാട്ടുശ്ശേരിയിലെ ഒരു ആയുർവേദ കമ്പനിയില്‍ താത്കാലിക ജീവനക്കാരിയായിരുന്നു സിജി.

SUMMARY: Woman dies after scooter she was riding with husband goes out of control and overturns

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories