ബെംഗളൂരു: ബെംഗളൂരുവില്‍ ഇനി രണ്ട് ദിവസം കൂടി കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മിതമായതോ കനത്തതോ ആയ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നേരിയതോ മിതമായതോ ആയ മഴയും ഒറ്റപ്പെട്ട കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
പ്രത്യേകിച്ച്, മലനാട്, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളിലും മഴയുടെ ആഘാതം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ബെംഗളൂരു ഇപ്പോഴും യെല്ലോ അലര്‍ട്ടിലാണ്. നഗരത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ചില ഭാഗങ്ങളില്‍ ആകെ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
SUMMARY: More rain likely in Bengaluru for two more days