ബെംഗളൂരു: മൈസൂരുവില്‍ 10 വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. മൈസൂരു ജില്ലാ ഭരണകൂടത്തിനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും നല്‍കിയ കത്തില്‍ കമ്മീഷന്‍ ഏഴ് ദിവസത്തിനുള്ളില്‍ സ്വീകരിച്ച നടപടിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരയുടെ കുടുംബത്തിന് ജില്ലാ അധികാരികള്‍ നല്‍കിയ പിന്തുണയെക്കുറിച്ചുള്ള വിശദാംശങ്ങളും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് ശേഷം ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
കുറ്റകൃത്യത്തിന് ശേഷം ഇരയുടെ കുടുംബത്തെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടം, പോലീസ്, ശിശുക്ഷേമ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവ സ്വീകരിച്ച നടപടികളും ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കുന്ന പ്രാഥമിക സ്ഥിതിവിവര റിപ്പോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതിയായ കെ.എസ്. കാര്‍ത്തിക് എന്ന യുവാവിനെ പോലീസ് അടുത്ത ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ട അന്നു പുലര്‍ച്ചെ തന്നെ കാര്‍ത്തിക് മറ്റൊരു സ്ത്രീയേയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു.
SUMMARY: Child Rights Commission seeks report on 10-year-old girl’s rape and murder