ബെംഗളൂരു: ഐക്യത്തിൻ്റെയും മത സൗഹാർദത്തിൻ്റെയും സംഗമ വേദിയായി മസ്ജിദ് നൂർ ‘മസ്ജിദ് ദർശൻ’ പരിപാടി. കെ ആർ പുരത്തെ മസ്ജിദ് നൂറിൽ വെച്ച് ജമാഅത്തെ ഇസ്‌ലാമി കേരള, മാറത്ത ഹള്ളി, മഹാദേവപുര ഹൽഖകളുടെയും ജമാഅത്തെ ഇസ്‌ലാമി കർണാടക, ബെംഗളൂരു മെട്രോയുടെയും സംയുക്താഭിമുഖ്യത്തിൽ മസ്ജിദ് നൂർ പരിപാലന കമ്മിറ്റിയുമായി ചേർന്നാണ് മസ്ജിദ് ദർശൻ സംഘടിപ്പിച്ചത്..
നമ്മളിൽ പലരും ഒരു മസ്ജിദ് പുറമെ നിന്ന് കാണാറുണ്ടെങ്കിലും, അതിനുള്ളിൽ എന്താണ് നടക്കുന്നതെന്നും, അതിന്റെ പ്രത്യേകതകളും, വ്യത്യസ്തകളും, അവയുടെ സൗന്ദര്യവും, അടുത്തറിയാൻ ഒരുപക്ഷേ അവസരമായിരുന്നു മസ്ജിദ് ദർശൻ.
വ്യത്യസ്ത മതവിഭാഗങ്ങൾ ഒരുമിച്ച പരിപാടിയിൽ മസ്ജിദിലെ ദൈനംദിന പ്രവർത്തനങ്ങളും, മസ്ജിദിൻ്റെ വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളും പദ്ധതികളും വിവരിക്കുന്ന എക്സിബിഷനും സജ്ജീകരിച്ചിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റഹ്ഷാദ്, ജമാഅത്തെ ഇസ്‌ലാമി കേരള ബെംഗളൂരു സിറ്റി പ്രസിഡൻ്റ് ഷമീർ മുഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി കര്‍ണാടക ബെംഗളൂരു മെട്രോ പ്രസിഡൻ്റ് ഹാറൂൺ, ഈസ്റ്റ് ഏരിയ പ്രസിഡൻ്റ് അനീസ് ഹസൻ, സെക്രട്ടറി തൻസീം ബാസിത്ത്, മസ്ജിദ് നൂർ പ്രസിഡൻ്റ് ദാവൂദ്, ഹംസ കുഞ്ഞ്, ഷമീർ അലി, മുറാദ് , സജ്ന ഷമീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
SUMMARY: Mosque visit Program for religious harmony