ബെംഗളൂരു: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഓണമെന്നും പരസ്പരം സ്നേഹിക്കാനും സൗഹൃദം പങ്കിടാനും ത്യാഗോജ്വലമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാനും കഴിയുന്ന തരത്തിലേക്ക് മനുഷ്യനെ ശുദ്ധീകരിക്കുകയാണ് മഹാബലിയെ കുറിച്ചുള്ള ഓർമ്മകള്‍ എന്നും കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വസന്തനഗര്‍ ഡോ ബി ആർ അംബേദ്കർ ഭവനിൽ ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോൺ ചെയർപേർസൺ ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ ആർ എസ്, ചെന്നൈ വി എസ് എ സ്ട്രാറ്റജിക് ചെയർമാൻ വിജയ കുമാർ, കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, കൾച്ചറൽ സെക്രട്ടറി വി മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ്, നേറ്റീവ് നെസ്റ്റ് ഡയരക്ടർ വിജയകുമാർ, ആയുഷ്മാൻ ആയുർവേദ പ്രതിനിധി രാധാകൃഷ്ണൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ ഹരികുമാർ, ആഘോഷ കമ്മറ്റി ചെയർമാൻ ഷിനോജ് കെ നാരായണൻ, വനിതാ വിഭാഗം ചെയർപേഴ്സൺ ദിവ്യ മുരളി തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കേരളീയം,
കലാപരിപാടികൾ, ഓണസദ്യ, ബൽറാം,ശ്രീരാഗ്, അനുശ്രീ (സ്റ്റാർ സിംഗർ) എന്നിവർ നേതൃത്വം നൽകിയ സംഗീത പരിപാടിയും നടന്നു.