പാലക്കാട്: നെന്മാറയില്‍ സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. മുഖത്ത് ഭാവഭേദമില്ലാതെ തനിക്ക് ഒന്നും പറയാനില്ലെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു. പാലക്കാട് ജില്ലാ അഡീഷണല്‍ കോടതിയാണ് വിധി പറഞ്ഞത്.
2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തുന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഈ വര്‍ഷം ജനുവരിയില്‍ ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു.
SUMMARY: Nenmara Sajitha murder case; Court finds Chenthamara guilty, sentencing on 16th