Sunday, January 18, 2026
18 C
Bengaluru

ദേശീയ സീനിയര്‍ വനിതാ ട്വൻ്റി 20: ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം

ന്യൂഡൽഹി: ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് വിജയം. ടൂർണ്ണമെൻ്റില്‍ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ കേരളം ജമ്മു കശ്മീരിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബവൻദീപ് കൌറും രുഖിയ അമീനും ചേർന്ന് മികച്ച തുടക്കമാണ് കശ്മീരിന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ തുടരെയുള്ള ഓവറുകളില്‍ ഇരുവരെയും പുറത്താക്കി എസ് ആശയാണ് മത്സരത്തിൻ്റെ ഗതി കേരളത്തിന് അനുകൂലമാക്കിയത്.

ബവൻദീപ് കൌർ 34ഉം റഉഖിയ അമീൻ 16ഉം റണ്‍സ് നേടി. തുടർന്നെത്തിയ ക്യാപ്റ്റൻ ജസിയയെ സജന സജീവൻ റണ്ണൌട്ടാക്കിയപ്പോള്‍ റുബിയ സയ്യദിനെ ആശയും പുറത്താക്കി. അവസാന ഓവറുകളില്‍ 14 പന്തുകളില്‍ 20 റണ്‍സെടുത്ത ചിത്ര സിങ്ങാണ് കശ്മീരിൻ്റെ സ്കോർ നൂറ് കടത്തിയത്. കേരളത്തിന് വേണ്ടി എസ് ആശ മൂന്നും സലോണി ഡങ്കോര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

നാലോവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടു കൊടുത്താണ് ആശ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഷാനിയും പ്രണവി ചന്ദ്രയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. അനായാസം സ്കോർ മുന്നോട്ടു നീക്കിയ ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേർത്തു.

വിജയത്തിന് ഒമ്പത് റണ്‍സകലെ 51 റണ്‍സെടുത്ത പ്രണവി പുറത്തായി. തുടർന്ന് 37 റണ്‍സുമായി പുറത്താകാതെ നിന്ന ഷാനിയും അക്ഷയയും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. 48 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കമാണ് പ്രണവി 51 റണ്‍സ് നേടിയത്.

SUMMARY: National Senior Women’s Twenty20: Kerala defeats Jammu and Kashmir

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച...

അതിശൈത്യം: തണുത്തുവിറച്ച് ഉത്തരേന്ത്യ, വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ.ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ...

സാംബയിൽ പാക് ഡ്രോൺ; അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിൽ പാക്...

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും....

Topics

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ്...

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും...

കെ കെ ഗംഗാധരനെ അനുസ്മരിക്കുന്നു

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിവർത്തകനുമായ കെ കെ...

വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഹൊറമാവ് അഗരയിൽ താമസിക്കുന്ന തിരുവല്ല...

സുരക്ഷ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി ആര്‍സിബി

ബെംഗളൂരു: ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ  300 മുതൽ 350 വരെ ആർട്ടിഫിഷ്യൽ...

ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് കൊടിയേറും....

കാര്‍ സൈലന്‍സറില്‍ മോഡിഫിക്കേഷന്‍ നടത്തി; മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം പിഴ

ബെംഗളൂരു: കാര്‍ സൈലന്‍സറില്‍ അമിതശബ്ദമുണ്ടാക്കുന്ന വിധത്തില്‍ മോഡിഫിക്കേഷന്‍ വരുത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക്...

വൈബ്രൻ്റ് ഹ്യൂസ്; മലയാളി ചിത്രകാരന്മാരുടെ ചുമർചിത്രപ്രദർശനം 21 മുതല്‍

ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്ത് ഗാലറിയിൽ ജനുവരി 21 മുതല്‍ മലയാളി ചിത്രകാരന്മാരുടെ...

Related News

Popular Categories

You cannot copy content of this page