ബെംഗളൂരു: സുഡാന്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പണവും മോട്ടോര്‍ സൈക്കിളും കൊള്ളയടിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു. ഒക്ടോബര്‍ എട്ടിനാണ് കവര്‍ച്ച നടന്നത്. കേസില്‍ ബെംഗളൂരു സ്വശേദികളായ ഫില്‍പ്‌സ് ജോര്‍ജ് (29), വിക്രം (25), അജിത് (29) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയാണ് 25കാരനായ സുഡാന്‍ സ്വദേശി. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 12.40 ഓടെ കോറമംഗലയില്‍ നിന്ന് മടങ്ങുമ്പോള്‍, ശേഷാദ്രിപുരത്തെ രാജീവ് ഗാന്ധി സര്‍ക്കിളിന് സമീപം മൂന്ന് പേര്‍ മോട്ടോര്‍ സൈക്കിളില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ പിന്തുടര്‍ന്നു. തുടര്‍ന്ന് സംഘം അയാളെ പിടികൂടി മൊബൈല്‍ ഫോണും ബൈക്കിന്റെ താക്കോലും തട്ടിയെടുത്തു.
തുടര്‍ന്ന് ഫോണ്‍ ഉപയോഗിച്ച് ഫോണ്‍ പേയില്‍ നിന്ന് 11,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ പേ ഇടപാടിന്റെ വിവരങ്ങളും ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
SUMMARY: Three Bengaluru natives arrested for robbing Sudanese national