Wednesday, December 3, 2025
20.6 C
Bengaluru

പാബ്ലോ പിക്കാസോയുടെ 6.15 കോടി വിലമതിക്കുന്ന ചിത്രം മോഷ്ടിക്കപ്പെട്ടു; സംഭവം പ്രദർശനത്തിനായി കൊണ്ടു പോകുമ്പോൾ

മാഡ്രിഡ്: വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 600,000 യൂറോ (ഏകദേശം 6.15 കോടി രൂപ) വിലമതിക്കുന്ന ചിത്രം കാണാതായി. സ്പെയിനിലെ ഒരു പ്രദർശനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാഡ്രിഡിൽ നിന്ന് തെക്കൻ നഗരമായ ഗ്രാനഡയിലെ ചിത്രപ്രദർശനത്തിന് പോകുന്നതിനിടെയാണ് ക്യാൻവാസിൽ എണ്ണച്ചായത്തിൽ വരച്ച ‘സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ’ എന്ന ചിത്രം നഷ്ടപ്പെട്ടത്.

കാജഗ്രാനഡ ഫൗണ്ടേഷൻ സംഘടിപ്പിച്ച “സ്റ്റിൽ ലൈഫ്, ദി എറ്റേണിറ്റി ഓഫ് ദി ഇന്നർട്ട്” എന്ന പ്രദർശനത്തിനായി ഉൾപ്പെടുത്തിയിരുന്ന 57 കലാസൃഷ്ടികളുടെ ഭാഗമായിരുന്നു ഈ പെയിന്റിംഗ്. ഈ ശേഖരം സെപ്റ്റംബർ 25 ന് മാഡ്രിഡിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് ഗ്രാനഡയിലേക്ക് മാറ്റി. എന്നാൽ കലാസൃഷ്ടികൾക്കൊപ്പം പിക്കാസോ ചിത്രം എത്തിയിട്ടില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് ഫൗണ്ടേഷൻ ഒക്ടോബർ 10 ന് പോലീസിൽ പരാതി നൽകി. കാജ ഗ്രാനഡ കൾച്ചറൽ സെന്ററിൽ നിശ്ചയിച്ച പ്രകാരം പ്രദർശനം നടന്നെങ്കിലും പിക്കാസോയുടെ പ്രധാന കലാസൃഷ്ടി ഇല്ലാത്തതിനാൽ സംഘാടകരും വിഷമത്തിലായി. പ്രദർശനത്തിലെ എല്ലാ സൃഷ്ടികളും സ്വകാര്യ ശേഖരങ്ങളിൽ നിന്നുള്ളതാണെന്നും ഫൗണ്ടേഷൻ അറിയിച്ചു.

പിക്കാസോയുടെ ചിത്രങ്ങൾക്ക് പ്രശസ്തിയും ഉയർന്ന വിപണി മൂല്യവും ഉള്ളതിനാൽ തന്നെ അവ പലപ്പോഴും മോഷ്ടിക്കപ്പെടാറുണ്ട്. 1976-ലായിരുന്നു ഏറ്റവും കുപ്രസിദ്ധമായ മോഷണങ്ങളിലൊന്ന് നടന്നത്. അന്ന് തെക്കൻ ഫ്രാൻസിലെ അവിനോണിലുള്ള പാലൈസ് ഡെസ് പേപ്സ് മ്യൂസിയത്തിൽ നിന്ന് പിക്കാസോയുടെ നൂറിലധികം പെയിന്റിംഗുകളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ പിന്നീട് ഈ ചിത്രങ്ങളെല്ലാം കണ്ടെത്തിയിരുന്നു.

രണ്ട് ചിത്രങ്ങൾക്ക് അടുത്തിടെ നടന്ന ലേലങ്ങളിൽ 140 മില്യൺ ഡോളറിലധികം വില ലഭിച്ചിരുന്നു.തന്റെ കലാജീവിതത്തിലുടനീളം പരമ്പരാഗതമായ ശൈലികളെ വെല്ലുവിളിക്കുകയും, വൈവിധ്യമാർന്ന വിഷയങ്ങളിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌ത പിക്കാസോയുടെ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണുള്ളത്.
SUMMARY: Pablo Picasso’s painting worth Rs 6.15 crore stolen; incident occurred while it was being taken for exhibition

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാട്ടുപാടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പോന്നോളു

ബെംഗളൂരു: പാടാന്‍ അറിയുന്നവരാണോ നിങ്ങള്‍. എങ്കില്‍ ബാംഗ്ലൂർ കലാസാഹിത്യ വേദി നിങ്ങള്‍ക്ക്...

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍

ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ സ്കൂള്‍...

മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ സ്വർണ്ണക്കൊള്ളയിൽ സമൂഹ മാധ്യമ കാമ്പയിനുമായി കോൺഗ്രസ്

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി...

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: പീ​ഡ​ന പ​രാ​തി​യി​ൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം....

Topics

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ്...

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും...

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ...

ഗതാഗത നിയമ ലംഘന പിഴയിൽ 50% ഇളവ്; ഒരാഴ്ചയ്ക്കുള്ളിൽ 5.98 കോടി ലഭിച്ചു, തീർപ്പാക്കിയത് 2.25 ലക്ഷം കേസുകൾ

ബെംഗളൂരു: ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇളവ് അനുവദിച്ചതോടെ പിഴഇനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശികയുള്ള...

താപനില 15 ഡിഗ്രിയിലെത്തി; തണുത്ത് വിറങ്ങലിച്ച് ബെംഗളൂരു

ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരുവിലെ  താപനില സാധാരണയിലും കുറഞ്ഞു. 15 ഡിഗ്രി...

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം...

Related News

Popular Categories

You cannot copy content of this page